പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം; അയ്യന്തോൾ സ്വദേശി അറസ്റ്റിൽ
Tuesday, December 10, 2024 11:59 PM IST
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലെ സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.
വിദ്യാർഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.