‘ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നം’: മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ.വി. തോമസ്
Friday, March 7, 2025 3:58 PM IST
ന്യൂഡൽഹി: സംസ്ഥാനത്തെ ആശാവർക്കർമാരുടെ സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു ക്ഷുഭിതനായി സംസ്ഥാന സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്. തുടർന്ന് മറുപടി പൂർത്തിയാക്കാതെ അദ്ദേഹം മടങ്ങി.
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാൻ പോയ കെ.വി തോമസിനെ കണക്ക് ചോദിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ തിരിച്ചയച്ചിരുന്നു. കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് ധനമന്ത്രി കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി. തോമസിന്റെ മറുപടി. തിങ്കളാഴ്ച വിശദമായ കുറിപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.