പത്തനംതിട്ടയിലും നായ വളർത്തൽ കേന്ദ്രം; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
Friday, March 7, 2025 5:29 PM IST
പത്തനംതിട്ട: അടൂരിലും നായവളർത്തൽ കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. പത്തനംതിട്ട അന്തിച്ചിറയിൽ ആണ് നായ വളർത്തൽ കേന്ദ്രം.
സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. 100 ൽ അധികം നായ്ക്കൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നായ്ക്കളുടെ കുര കാരണം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് അസഹ്യമായ ദുർഗന്ധമാണെന്നും നാട്ടുകാർ പറയുന്നു.