പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Friday, March 14, 2025 12:20 AM IST
തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. താന്ന്യം സ്വദേശി വിവേക് (38) ആണ് അറസ്റ്റിലായത്.
തൃശൂർ പെരിങ്ങോട്ടുകരയിലായിരുന്നു സംഭവം. മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയും തടയാനായി എത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് പോലീസാണ് വിവേകിനെ അറസ്റ്റ് ചെയ്തത്.