ക​ൽ​പ്പ​റ്റ: ബാ​വ​ലി ചെ​ക്ക് പോ​സ്റ്റിന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​നെ​ല്ലി തോ​ൽ​പ്പെ​ട്ടി ആ​ളൂ​റി​ലെ ക​ണ്ണ​ൻ(24) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ബാ​വ​ലി പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക ഭാ​ഗ​ത്തു നി​ന്നും ചെ​ക് പോ​സ്റ്റ് വ​ഴി ന​ട​ന്നു പോ​ക​വെ പോ​ലീ​സി​നെ ക​ണ്ട യു​വാ​വ് പ​രി​ഭ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കഞ്ചാവ് ക​ണ്ടെ​ടു​ത്ത​ത്. 14 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. തി​രു​നെ​ല്ലി പോ​ലീ​സും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.