ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ല: അമിത് ഷാ
Wednesday, April 23, 2025 4:33 PM IST
ന്യൂഡൽഹി: ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് ഭീകരരും ആയുധങ്ങളുമേന്തി നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകൾ.
ഭീകരരുടെ രേഖാചിത്രങ്ങളും നേരത്തെ ജമ്മു കാഷ്മീർ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ എന്‍ഐഎയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് പേരിൽ രണ്ടുപേർ പ്രാദേശിക ഭീകരരാണ്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്. ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് ഭീകരരും ആയുധങ്ങളുമേന്തി നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകൾ.
ഭീകരരുടെ രേഖാചിത്രങ്ങളും നേരത്തെ ജമ്മു കാഷ്മീർ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ എന്‍ഐഎയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് പേരിൽ രണ്ടുപേർ പ്രാദേശിക ഭീകരരാണ്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.