ജമ്മു കാഷ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു
Wednesday, April 23, 2025 5:54 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്തുനിന്ന് വൻ ആയുധ ശേഖരം പിടികൂടിയതായും സൈന്യം വ്യക്തമാക്കി.
പ്രദേശത്ത് സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്.