ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പാക് മന്ത്രി
Thursday, April 24, 2025 12:17 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പാക് ഐടി മന്ത്രി അസ്മ സയിദ് ബുഖാരി. അന്ന് അഭിനന്ദനെ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാൽ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദത്തിനെതിരെ നില കൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാക്കിസ്ഥാനിലും തിരക്കിട്ട നീക്കമാണ് നടക്കുന്നത്. പാക് പ്രതിരോധമന്ത്രി ഖോജ ആസിഫ് ഉന്നതതലയോഗം വിളിച്ച് ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ വിലയിരുത്തി.
പാക്കിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗം മറുപടി തയാറാക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.