മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല; അതുകൊണ്ട് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നു: മോഹൻ ഭാഗവത്
Friday, April 25, 2025 1:34 PM IST
ന്യൂഡൽഹി: മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകും.
ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്നും മോഹൻ ഭാഗവത് പറഞ്ഞു. 26 പേർക്കാണ് പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.