കടുത്ത നടപടി തുടരുന്നു; ഇന്ത്യൻ വ്യോമമേഖലയിലേക്കുള്ള പാകിസ്ഥാനി വിമാനങ്ങളുടെ പ്രവേശനം വിലക്കി
Wednesday, April 30, 2025 11:12 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള പാകിസ്ഥാനിനെതിരായ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള യാത്രാ - സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി.
പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്.
എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.