പഹല്‍ഗാം ഭീകരാക്രമണം; തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി
Thursday, May 1, 2025 6:10 AM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി നൽകാൻ സൈന്യത്തിനു പ്രധാനമന്ത്രി നിർദേശം നൽകിയതോടെ ഭയന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു.
ഇന്ത്യ പാക്കിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്. അതേ സമയം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഡൽഹിയിൽ ഇന്നും നിര്‍ണായക യോഗങ്ങള്‍ ചേരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും.
കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാക്കിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.