ചക്ക വെട്ടുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; എട്ടു വയസുകാരന് ദാരുണാന്ത്യം
Thursday, May 1, 2025 6:42 AM IST
കാസര്‍ഗോഡ്: ചക്ക വെട്ടുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗറിലുണ്ടായ സംഭവത്തിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കാൽ തെന്നിയാണ് കുട്ടി കത്തിക്കു മുകളിലേക്ക് വീണത്. അപകടം നടന്നയുടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.