പഹൽഗാം ഭീകരാക്രമണം; ചർച്ചയിലൂടെ പരിഹാരം വേണം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക
Thursday, May 1, 2025 7:46 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും അമേരിക്ക. ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.
ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി നൽകാൻ സൈന്യത്തിനു പ്രധാനമന്ത്രി നിർദേശം നൽകിയതോടെ ഭയന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി.
സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.