സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല; മന്ത്രി ശശീന്ദ്രന്
Thursday, May 1, 2025 9:08 AM IST
കൊച്ചി: വേടനെതിരായ പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്. പൊതുസമൂഹത്തിന്റെ വികാരം മാനിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
വേടനെപ്പോലുള്ള ഒരാളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ കൂറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു. അക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കണം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല.
കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണ്. നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേസിൽ വേടന്റെ അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.