പത്തനംതിട്ടയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍
Thursday, May 1, 2025 9:48 AM IST
പത്തനംതിട്ട: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷിന്റെ ഭാര്യ ലിനു(33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.