പ്രഭാതസവാരിക്കിടെ കാറിടിച്ച് അപകടം; സ്ത്രീ മരിച്ചു
Thursday, May 1, 2025 10:00 AM IST
കണ്ണൂര്‍: പ്രഭാതസവാരിക്കിടെ കാറിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. കീച്ചേരി പാറക്കടവിലെ സാവിത്രി(50) ആണ് മരിച്ചത്.
ഇന്ന് രാവിലെ കീച്ചേരി അഞ്ചാംപീടിക റോഡിലായിരുന്നു സംഭവം. കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.