ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം; ഗൗരവതരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
Thursday, May 1, 2025 12:30 PM IST
തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ റിസോർട്ടിൽ ഒത്തുകൂടിയ സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
പല റാങ്കുകളിലുമായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നിൽ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജൻസിന്റെ അനുമാനം. ഇത് സംബന്ധിച്ച് ഇന്റലിജൻസ് അന്വേഷണം നടത്തിയ ശേഷം ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫെബ്രുവരിയിൽ കോട്ടയം കുമരത്തെ റിസോർട്ടിലാണ് ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥർ ഒത്തുകൂടിയത്. ഇതൊരു തുടക്കമാകട്ടെ എന്ന അടിക്കുറിപ്പോടെ ചിലർ ഇത് സാമൂഹികമാധ്യമങ്ങൾ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി.
ഒത്തുചേരലിനെതിരെ ജയിൽമേധാവിക്ക് പരാതികൾ ലഭിച്ചിരുന്നു. എന്നാൽ വിഷയത്തിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാർട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയിൽവകുപ്പിന്റെ വിശദീകരണം.