മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്
Thursday, May 1, 2025 7:41 PM IST
മലപ്പുറം: വനത്തിനുള്ളിൽ വെള്ളമെടുക്കാന്‍ പോയ ആളെ കാട്ടാന ആക്രമിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവിലുണ്ടായ സംഭവത്തിൽ പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ നെടുമുടി (60) ആണ് പരിക്കേറ്റത്.
പുഞ്ചക്കൊല്ലി വനത്തിനുള്ളിൽവച്ച് വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. കാലിനു ഗുരുതരമായി പരിക്കേറ്റ നെടുമുടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.