പ്രധാനമന്ത്രി പോകുന്ന റൂട്ടിൽ വഴിവിളക്ക് കത്തിയില്ല; പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാർ
Thursday, May 1, 2025 9:31 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാർ. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന റൂട്ടിൽ വഴിവിളക്ക് കത്തിയില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വഴിവിളക്ക് കത്താത്തത് സുരക്ഷാവീഴ്ചയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രധാനമന്ത്രി താമസിക്കുന്ന രാജ്ഭവന് സമീപത്തായിരുന്നു പ്രതിഷേധം. രാജ്ഭവനിലെത്തിയ പ്രധാനമന്ത്രി രാത്രി ഗവർണർക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 10.15ന് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത് എത്തും. തുടർന്ന് തുറമുഖം രാജ്യത്തിന് സമർപ്പിച്ചശേഷം 12.30ഓടെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.