മം​ഗ​ളൂ​രു: ബ​ജ്റം​ഗ്ദ​ൾ നേ​താ​വ് സു​ഹാ​സ് ഷെ​ട്ടി​യെ ഒ​രു സം​ഘം ആ​ളു​ക​ൾ വെ​ട്ടി​ക്കൊ​ന്നു. സു​റ​ത്ക​ൽ ഫാ​സി​ൽ കൊ​ല​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സു​ഹാ​സ് ഷെ​ട്ടി. യു​വ​മോ​ർ​ച്ച നേ​താ​വ് പ്ര​വീ​ൺ നെ​ട്ടാ​രു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഫാ​സി​ലും കൊ​ല്ല​പ്പെ​ട്ട​ത്.

മം​ഗ​ളൂ​രു ബാ​ജ്പേ കി​ന്നി പ​ട​വു എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ഹാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സു​ഹാ​സ് മം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ൽ പെ​ട്ട​യാ​ളാ​ണ്.

ഫാ​സി​ൽ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ സു​ഹാ​സ് ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. 2022 ജൂ​ലൈ 28നാ​ണ് ഫാ​സി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. സു​ഹാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.