110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ
Friday, May 2, 2025 12:21 AM IST
എറണാകുളം: ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. എറണാകുളം പെരുമ്പാവൂരിൽ ആണ് സംഭവം.
ആസാം സ്വദേശികളായ ഷുക്കൂർഅലി, സബീർ ഹുസൈൻ, റെമീസ് രാജ, സദ്ദാം ഹുസൈൻ എന്നിവരാണ് പിടിയിലായത്. 110 ഗ്രാം ഹെറോയിൻ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
ആസാമിൽ നിന്നാണ് പെരുമ്പാവൂരിലേക്ക് ഇവർ ഹെറോയിനുമായി എത്തിയത്. മാസങ്ങളായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.