മ​ല​യി​ൻ​കീ​ഴ്: മാ​ലി​ന്യ​വു​മാ​യി പോ​യ പി​ക്ക​പ്പ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ പാ​മ്പ് ചു​റ്റി. ക​ഴു​ത്തി​ൽ ചു​റ്റി​യ പാ​മ്പി​നെ ത​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം പോ​സ്റ്റി​ലി​ടി​ച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

മാ​റ​ന​ല്ലൂ​ർ പു​ന്നാ​വൂ​ർ കൃ​ഷ്ണ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ 32 കാ​ര​നാ​യി​രു​ന്നു ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ല്‍ ഹ​രി​ത ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച മാ​ലി​ന്യ​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ഓ​ട്ടോ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​മ്പി​നെ ക​ണ്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​​റുടെ കൈ​യ്ക്കും ഇ​ടു​പ്പി​ലും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന മാ​ലി​ന്യ ചാ​ക്കി​ൽനി​ന്ന് പാ​മ്പ് ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ ചു​റ്റി​യ​താകാമെന്നാണ് സംശയം.