മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
Friday, May 2, 2025 8:34 AM IST
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കൂടാൻ കഴിഞ്ഞില്ല. വീണ്ടും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ പുലിയിറങ്ങിയിരുന്നു. ബൈക്കില്‍ പോകുന്നതിനിടെ പുലി ആക്രമിച്ച് മമ്പാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. മഞ്ചേരിയില്‍ ഏഴ് ആടുകളെ കൊന്ന പുലിയെ കഴിഞ്ഞ മാർച്ചിൽ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയിരുന്നു.