ഉ​ദ​യ്പൂ​ർ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഗി​രി​ജ വ്യാ​സ് (78) അ​ന്ത​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രു​ള്ള വീ​ട്ടി​ൽ​വ​ച്ച് ആ​ര​തി ന​ട​ത്തു​ന്ന​തി​നി​ടെ വി​ള​ക്കി​ൽ നി​ന്ന് ഗി​രി​ജ​യു​ടെ ദു​പ്പ​ട്ട​യ്ക്ക് തീ​പി​ടി​ച്ചാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ശ​രീ​ര​ത്തി​ന്‍റെ 90 ശതമാനം പൊ​ള്ള​ലേ​റ്റി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഉ​ദ​യ്പൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

കേ​ന്ദ്ര​മ​ന്ത്രി​യാ​യും, ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​നാ​യും രാ​ജ​സ്ഥാ​ൻ ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ വ​നി​താ ക​മ്മീഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് 2013 ജൂ​ണി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ന്ന​ത്. മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി. 1985–90 കാ​ല​യ​ള​വി​ൽ രാ​ജ​സ്ഥാ​ൻ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു.