ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
Friday, May 2, 2025 10:30 AM IST
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പൂര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. ദ്വാരക സ്വദേശിനി ജ്യോതിയും (26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് വിജയ്യെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു.
ഇവരുടെ ഒറ്റമുറി വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.