ജ​യ്പൂ​ർ: പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യ്ക്കു​വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ജ​യ്സ​ൽ​മേ​ർ സ്വ​ദേ​ശി പ​ത്താ​ൻ ഖാ​നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2013 മു​ത​ൽ ഇ​യാ​ൾ അ​തി​ർ​ത്തി​യി​ലെ വി​വ​ര​ങ്ങ​ൾ ഐ​എ​സ്ഐ​യ്ക്ക് (പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റർ സ​ർ​വീ​സ​സ് ഇ​​ന്‍റ​ലി​ജ​ൻ​സ്) കൈ​മാ​റി വ​രി​ക​യാ​യി​രു​ന്നു. പ​ത്താ​ൻ ഖാ​ൻ 2013 ൽ ​പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​ലി​യ​തോ​തി​ൽ പ​ണം വാ​ങ്ങി​യാ​ണ് ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. 1923- ലെ ​ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​പ്ര​കാ​രം പ​ത്താ​ൻ ഖാ​നെ​തി​രെ കേ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.