യുഡിഎഫ് പ്രവേശനത്തിന് കടമ്പകളുണ്ട്; മുന്നണി തീരുമാനം സ്വാഗതം ചെയ്ത് പി.വി.അന്‍വര്‍
Friday, May 2, 2025 3:52 PM IST
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പ് അടുക്കവേ തന്നെ സഹകരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്ത് പി.വി.അന്‍വര്‍. യുഡിഎഫ് പ്രവേശനത്തിന് കടമ്പകളുണ്ട്. അത് പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് അന്‍വര്‍ പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുകൊണ്ട് തന്നെയാണ് മുന്നണിയുടെ ഭാഗമാവുകയെന്നും അൻവർ പറഞ്ഞു. ഇന്ന് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുന്നണിയിൽ ഘടകകക്ഷിയാകാതെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫിന്റെ ആലോചനയിലുണ്ട്.