കെഐഐടി ഹോസ്റ്റലിൽ നേപ്പാൾ സ്വദേശിയായ വിദ്യാർഥിനി മരിച്ചനിലയിൽ
Friday, May 2, 2025 3:53 PM IST
ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെഐഐടി) യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു.