കോന്നിയിൽ കടുവ ചത്തനിലയിൽ
Friday, May 2, 2025 4:23 PM IST
പത്തനംതിട്ട: കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വനത്തിലാണ് കടുവയുടെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കടുവ ചാകാനുണ്ടായ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് വ്യക്തത വരാനായി പോസ്റ്റ്മോർട്ടം നടത്തും.