അർധ സെഞ്ചുറിയുമായി ഹർഷിതയും കവിഷയും; ശ്രീലങ്കൻ വനിതകൾക്ക് തകർപ്പൻ ജയം
Friday, May 2, 2025 5:13 PM IST
കൊളംമ്പോ: ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മത്സരത്തിൽ ശ്രീലങ്കൻ വനിതകൾക്ക് തകർപ്പൻ ജയം. കൊളംമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 21 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഹർഷിത സമരവിക്രമയുടെയും കവിഷ ദിൽഹരിയുടെ ഹസിനി പെരേരയുടെയും മികവിലാണ് ശ്രീലങ്ക മികച്ച വിജയം നേടിയത്. ഹർഷിതയും കവിഷയും അർധ സെഞ്ചുറി നേടി.
77 റൺസെടുത്ത ഹർഷിതയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ 61 റൺസും 42 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോൺകുലുലേകോ മ്ലാബ രണ്ട് വിക്കറ്റെടുത്തു. മസബാട്ട ക്ലാസും നദൈൻ ഡി ക്ലർകും സൂനെ ലൂസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.