പഹൽഗാമിൽ ഭീകരരെ നിയന്ത്രിച്ചത് ഐഎസ്ഐ ഉദ്യോഗസ്ഥർ; പാക്കിസ്ഥാനെതിരേ കൂടുതൽ തെളിവുകൾ ശേഖരിച്ച് എൻഐഎ
Friday, May 2, 2025 5:21 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ കൂടുതൽ തെളിവുകൾ. ഭീകരരെ നിയന്ത്രിച്ചത് ഐഎസ്ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരാണെന്ന് എൻഐഎ കണ്ടെത്തി.
ആക്രമണത്തിന്റെ പ്ലോട്ട് തയാറാക്കിയത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയും ലഷ്കർ-ഇ തൊയ്ബയും പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുമാണെന്നാണ് കണ്ടത്തൽ. ഈ മൂന്ന് സംഘടനകളും സഹകരിച്ചുകൊണ്ടാണ് ഭീകരാക്രമണം നടത്തിയത്.
സംഭവസ്ഥലത്ത് എൻഐഎ നടത്തിയ പരിശോധനയിൽ 40 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഈ വെടിയുണ്ടകൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
2500 പേരിൽനിന്ന് ഇതുവരെ എൻഐഎ വിവരം ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻഐഎ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഭീകരർക്ക് പ്രാദേശിക സഹായം നൽകിയ ആളുകളിൽ ചിലരെ തിരിച്ചറിഞ്ഞതായാണ് സൂചന.