പത്തനംതിട്ടയിൽ എട്ടാംക്ലാസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ
Friday, May 2, 2025 5:46 PM IST
പത്തനംതിട്ട: എട്ടാം ക്ലാസുകാരി ഏഴാഴ്ച ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. കുട്ടിയുടെ പിതാവായ കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 14 കാരിയുമായി അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റുചെയ്തത്.