നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് ജില്ലാ കളക്ടർ
Friday, May 2, 2025 5:48 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്. ഉദ്യോഗസ്ഥരുടെ പരിശീലനവും പോളിംഗ് ബൂത്തുകളുടെ ക്രമീകരണവും പൂർത്തിയായെന്നും കളക്ടർ പറഞ്ഞു.
മണ്ഡലത്തിൽ 263 പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്നും വി.ആർ. വിനോദ് പറഞ്ഞു . 59 പുതിയ പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
"സംയുക്ത വോട്ടർ പട്ടിക പ്രഖ്യാപിച്ചു. അന്തിമ വോട്ടർ പട്ടിക മെയ് 5ന് പ്രസിദ്ദീകരിക്കും. 26,310 പുതിയ വോട്ടർമാരുടെ അപേക്ഷ ലഭിച്ചു. പെരുമാറ്റ ചട്ട ക്രമീകരണം നടത്തി.'- വി.ആർ. വിനോദ് പറഞ്ഞു.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് തീർച്ചയായും നടക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഒരു വർഷത്തിലേറെ സമയമുള്ളതിനാൽ തെരെഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. മഴക്കാലത്തിനു മുമ്പ് തെരെഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.