അ​ടി​മാ​ലി: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന് സ​മീ​പമാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 100 അ​ടി​യോ​ളം താ​ഴ്ച​യി​ൽ മു​തി​ര​പ്പു​ഴ​യാ​റി​ലെ പാ​റ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന പെ​ട്ടി​മു​ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ മ​ണി പി.​എ​ൻ. ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​യാ​ൾ മാ​ത്ര​മാ​ണ് അ​പ​ക​ട​സ​മ​യം കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ മ​ണി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.