ഐപിഎൽ: ടോസ് ഹൈദരാബാദിന്; ഗുജറാത്തിന് ബാറ്റിംഗ്
Friday, May 2, 2025 7:14 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
ഒരു മാറ്റവുമായാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്. കരീം ജനറ്റിന് പകരം ജെറാൾഡ് കോട്സെ പ്ലെയിംഗ് ഇലവണിലെത്തി. സൺറൈസേഴ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൺ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ( നായകൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ, റാഷ്ഡ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോട്ട്സെ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ഇംപാക്ട് സബ്സ്: ഇഷാന്ത് ശർമ, മഹിപാൽ ലോംറാർ, അനുജ് റാവത്ത്, അർഷാദ് ഖാൻ, ഷെർഫാൻ റൂതർഫോഡ്.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൺ: അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൺ (വിക്കറ്റ് കീപ്പർ), അനികേത് വർമ, കമിന്ദു മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (നായകൻ). ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷാൻ അൻസാരി, മുഹമ്മദ് ഷമി.
ഇംപാക്ട് സബ്സ്: അഭിനവ് മനോഹർ, സച്ചിൻ ബേബി, ട്രാവിസ് ഹെഡ്, രാഹുൽ ചഹർ, വിയാൻ മുൽഡർ.