വെടിക്കെട്ട് ബാറ്റിംഗുമായി ഗില്ലും ബട്ട്ലറും; ഗുജറാത്തിന് കൂറ്റൻ സ്കോർ
Friday, May 2, 2025 9:22 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഗുജറാത്ത് എടുത്തത്.
നായകൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ട്ലറുടെയും സായ് സുദർശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 76 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. പത്ത് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.
ജോസ് ബട്ട്ലർ 64 റൺസാണ് എടുത്തത്. സായ് സുദർശൻ 48 റൺസ് സ്കോർ ചെയ്തു. സൺറൈസേഴ്സിന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും സീഷാൻ അൻസാരിയും ഓരോ വിക്കറ്റ് വീതം എടുത്തു.