തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
Friday, May 2, 2025 9:54 PM IST
തിരുവനന്തപുരം: മാവിൻമൂട് സ്വദേശിനിയായ യുവതിയെ വീട്ടിൽ കയറി യുവതിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഞെക്കാട് വലിയവിള എസ്എസ് സതീഷ് സാവൻ (46), ഞെക്കാട് വലിയവിളയിൽ ശ്രീകാന്ത് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് പ്രതികൾ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തത്. യുവതിയുടെ പരാതിയിൽ കല്ലമ്പലം പോലീസാണ് പ്രതികളെ പിടികൂടിയത്.
ഒന്നാം പ്രതിയായ സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളിലും ശ്രീകാന്ത് എഴോളം കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.