തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
Friday, May 2, 2025 10:23 PM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ മധുരൈ സ്വദേശിനി ചിത്രയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയനിലയിലാണ് കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായിരുന്നു ചിത്ര.
കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാജേഷ് ലഹരിക്കടിമയാണെന്ന് പോലീസ് വ്യക്തമാക്കി.