അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമിടിച്ച് വയോധികൻ മരിച്ചു
Friday, May 2, 2025 10:38 PM IST
ആലപ്പുഴ: പോലീസ് വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാർഥൻ (64) ആണ് മരിച്ചത്.
അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമാണ് ഇടിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ വാഹനമിടിക്കുകയായിരുന്നു.