"മിസ് വേൾഡ് 2025’ ഹൈദരാബാദിൽ
Saturday, May 3, 2025 3:15 AM IST
ഹൈദരാബാദ്: മിസ് വേൾഡ് 2025 സൗന്ദര്യമത്സരത്തിന് ഇത്തവണ ഹൈദരാബാദ് വേദിയാകും. അടുത്ത ശനിയാഴ്ച മുതൽ ഈ മാസം 31 വരെയാണു വിവിധഘട്ടങ്ങളിലായുള്ള മത്സരം.
120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ മേൽനോട്ടത്തിനായി മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സണും സിഇഒയുമായ ജൂലിയ ഇവ്ലിൻ മോർളിയും മിസ് വേൾഡ് ഓഫീസർ കെറിയും ഹൈദരാബാദിലെത്തി.
മത്സരാർഥികൾ സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിപുലമായ പരിപാടികളാണ് തെലുങ്കാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.