കലിംഗ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; കിരീടം ലക്ഷ്യമിട്ട് എഫ്സി ഗോവയും ജംഷഡ്പുരും
Saturday, May 3, 2025 4:06 PM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്. രാത്രി 7.30ന് നടക്കുന്ന കലാശപോരിൽ എഫ്സി ഗോവയും ജംഷഡ്പുർ എഫ്സിയും എറ്റുമുട്ടും.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സെമിഫൈനലിൽ മോഹൻബഗാൻ സൂപ്പർജയന്റിനെ തോൽപ്പിച്ചാണ് എഫ്സി ഗോവ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.
മുംബൈ സിറ്റിയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ജംഷഡ്പുർ ഫൈനൽ പോരിന് എത്തുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുർ വിജയിച്ചത്.