വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Sunday, May 4, 2025 6:51 AM IST
കൽപ്പറ്റ: വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കെ. ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ. ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്.
മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.