തലശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ അറസ്റ്റിൽ
Sunday, May 4, 2025 7:25 AM IST
കണ്ണൂർ: തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ സ്വദേശി സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലശേരിയിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽവച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
പീഡനശേഷം യുവതി നടന്നുപോയി റെയിൽവേ ട്രാക്കിൽ ഇരുന്നു. അവശ നിലയിൽ കാണപ്പെട്ട ഇവരെ പിന്നീട് സമീപത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാണ് പോലീസ് മൊഴിയെടുത്തത്. ഇതിനു ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് നടന്നത്.