കല്യാണ വീട്ടിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
Sunday, May 4, 2025 8:08 AM IST
കോഴിക്കോട്: കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇൻസാഫിനാണ് കുത്തേറ്റത്. കോഴിക്കോട് പന്നിയങ്കരയിലാണ് സംഭവം.
ചക്കുംകടവ് സ്വദേശി മുബീൻ ആണ് കുത്തിയത്. ബാർബർഷോപ്പിലെ കത്തികൊണ്ടാണ് ആക്രമണം.
മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇൻസാഫ് ചികിത്സയിലാണ്.