തി​രു​വ​ന​ന്ത​പു​രം: അ​ന്പൂ​രി​യി​ൽ അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു. കു​ന്ന​ത്തു​മ​ല സ്വ​ദേ​ശി മ​നോ​ജ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ മ​നോ​ജി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​റി​ക്ക​ത്തി കൊ​ണ്ട് അ​ച്ഛ​ൻ വി​ജ​യ​ൻ മ​നോ​ജി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം വി​ജ​യ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് വി​ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ളജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.