തുടര്‍ച്ചയായി പത്താംദിവസവും നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
Sunday, May 4, 2025 10:13 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പാക് പ്രകോപനം. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം തുടർച്ചയായ പത്താംദിനമാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാൻ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ജമ്മു കാഷ്മീരിലെ അഞ്ച് ജില്ലകളിലായി എട്ടു സ്ഥലങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ ഇന്ത്യ- പാക്കിസ്ഥാൻ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.