നവി മുംബൈ വിമാനത്താവളത്തിനു സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്
Sunday, May 4, 2025 12:27 PM IST
മുംബൈ: നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്. പക്ഷികളെ ആകർഷിക്കുമെന്നതിനാലാണ് ഇറച്ചിക്കടകൾക്ക് നിയന്ത്രണം. അനുമതിയുള്ള ചുരുക്കം ചില ഇറച്ചിക്കടകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് നിർദേശം.
പക്ഷിയടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാൻ വിമാനത്താവള അധികൃതർ ശ്രദ്ധിക്കണമെന്ന് ഡിജസിഎ അറിയിച്ചു.
ഈ വർഷം നവി മുംബൈ എയർപോർട്ടിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഡിജിസിഎയുടെ നിർദേശം പുറത്ത് വന്നത്. നാറ്റ്കണക്ഷൻ സ്ഥാപക ഡയറക്ടർ ബി.എൻ. കുമാറാണ് വിമാനത്താവളത്തിന് സമീപം മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് ഡിജിസിഎയ്ക്ക് പരാതി നൽകിയത്. തുടർന്ന് ഡിജിസിഎ നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.
1,160 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഇതു വികസിപ്പിക്കും.