ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​സ്ര​യേ​ലി​ലെ ബെ​ന്‍ ഗു​റി​യോ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ​യാ​ണ് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യെ​മ​നി​ല്‍​നി​ന്ന് ഹൂ​തി വി​മ​ത​ർ തൊ​ടു​ത്തു​വി​ട്ട ബാ​ല​സ്റ്റി​ക് മി​സൈ​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​തി​ച്ച​ത് എ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണം ഇ​സ്ര​യേ​ല്‍ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

ഏ​ഴി​ര​ട്ടി മ​ട​ങ്ങി​ല്‍ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്നും സൈ​ന്യം പ്ര​ഖ്യാ​പി​ച്ചു. മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ ആ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ളം മ​ണി​ക്കൂ​റു​ക​ളോ​ളം അ​ട​ച്ചു. നിലവിൽ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​തായാണ് വിവരം.