ഐപിഎൽ; രാജസ്ഥാൻ റോയൽസിന് 207 റൺസ് വിജയലക്ഷ്യം
Sunday, May 4, 2025 5:26 PM IST
കോൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് അടിച്ചെടുത്തത്.
അർധ സെഞ്ചുറി നേടിയ ആൻഡ്രി റസലിന്റെ (57) ഇന്നിംഗ്സാണ് കോൽക്കത്തയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 25 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു കോൽക്കത്തയുടെ ടോപ് സ്കോററായ ആൻഡ്രി റസലിന്റെ ഇന്നിംഗ്സ്.
കോൽകത്തയ്ക്കായി റഹ്മാനുള്ള ഗുർബാസ് 25 പന്തിൽ 35 റൺസും ക്യാപ്റ്റൻ അജിൻക്യ റഹാനെ 24 പന്തിൽ 30 റൺസും അൻഗ്ക്രിഷ് രഘുവൻശി 31 പന്തിൽ 44 റൺസും എടുത്ത് തിളങ്ങി.
രാജസ്ഥാനായി ജോഫ്ര ആർച്ചർ, യുദ്ധ്വീർ സിംഗ് ചരക്, മഹേഷ് തീക്ഷണ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.