ഇസ്രയേൽ വിമാനത്താവളത്തിലെ മിസൈൽ ആക്രമണം; ഡൽഹി-ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
Sunday, May 4, 2025 8:52 PM IST
ടെൽ അവീവ്: ഇസ്രയേൽ വിമാനത്താവളത്തിനു നേരെ മിസൈലാക്രമണമുണ്ടായ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. എയർ എന്ത്യയുടെ ഡൽഹി-ടെൽ അവീവ് വിമാനം അബുദാബിയിലേക്കാണ് തിരിച്ചുവിട്ടത്.
ആറാം തിയതി വരെ ഡൽഹി-ടെൽ അവീവ് സർവീസ് ഉണ്ടാകില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. അതുവരെയുള്ള ദിവസങ്ങളിൽ ബുക്ക്ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസം ബുക്ക്ചെയാനോ റീഫണ്ടിനോ സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
യെമനില്‍നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈലാണ് ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.